23 December Monday

കോവിഡ്‌ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായമേകാൻ ആമിനയുടെ ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


കുവൈറ്റ്‌ സിറ്റി>  കോവിഡ്‌ ദുരിതമനുഭവിക്കുന്നവർക്ക്‌ സഹായം നൽകാൻ‌ ചിത്രങ്ങൾ വരച്ച്‌ നൽകി കൊച്ചു ചിത്രകാരി ആമിന അമ്രത്ത്‌. താൻ വരച്ച ചിത്രങ്ങൾ വിറ്റ്‌‌ കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനാണ് അമ്രത്തിന്റെ തീരുമാനം.

കല കുവൈറ്റ്‌ മുൻ കേന്ദ്ര കമ്മിറ്റി അംഗവും, സജീവ പ്രവർത്തകനുമായ എം.പി.മുസ്ഫറിന്റെയും ബിജുമോളുടെയും മകളാണ് അമ്രത്ത്‌. കോഴിക്കോട്‌ പയ്യാനക്കലിൽ സ്വദേശിനിയാണ്‌. വീട്ടിൽ വെച്ച്‌ നടന്ന ചടങ്ങിൽ താൻ വരച്ച ചിത്രങ്ങൾ റീസൈക്കിൾ കേരളയുടെ ഭാഗമായി ഡി.വൈ.എഫ്‌.ഐ യ്ക്ക് നൽകി. ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറർ എസ്‌.കെ സജീഷ്‌ ചിത്രങ്ങൾ ഏറ്റുവാങ്ങി.

ചിത്രം ഓൺലൈൻ വഴി വിൽപ്പന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അംമ്രത്ത്‌ വരച്ച പതിനഞ്ചോളം ചിത്രങ്ങളിൽ മിക്കതിനും ഇപ്പോൾ തന്നെ ആവശ്യക്കാർ വന്നു കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top