23 December Monday

അനു സിനുബാൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

അജ്‌മാൻ > എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ശാസ്ത്ര സാഹിത്യ പ്രവർത്തകനുമായ അനു സിനുബാലിനെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പ്രവർത്തകരും സുഹൃത്തുക്കളും അനുസ്മരിച്ചു. ആഗ്സ്റ്റ് 11 നു അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന അനുസ്മരണയോഗത്തിൽ ഷാജഹാൻ, മുതിർന്ന മാധ്യമ പ്രവർത്ത്കൻ ഹിഷാം അബ്ദുൾസലാം, മനോജ് കുമാർ (എഫ്കെഎസ്എസ്പി ) അനിൽ അമ്പാട്ട്, എം സി എ നാസർ, വെള്ളിയോടൻ, മിനേഷ് രാമനുണ്ണി, പ്രശാന്ത് ആലപ്പുഴ, സജീവ് എടത്താടൻ, ഇ.കെ ദിനേശൻ ഓർക്കാട്ടേരി, പ്രവീൺ പാലക്കൽ, നിസാർ ഇബ്രാഹിം,സമി, ശ്രീകുമാരി ആന്റണി (എഫ്കെഎസ്എസ്പി ) തുടങ്ങിയവർ സംസാരിച്ചു.

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. യുഎഇയിൽ ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി രൂപീകരിച്ച കാലഘട്ടം മുതൽ സംഘടനയുടെ പ്രധാന പ്രവർത്തകനും റിസോഴ്സ് പേഴ്സണുമായിരുന്നു അനു. അർബുദരോഗം നിമിത്തം ചികിൽസയിൽ കഴിയവേ ആഗ്സ്റ്റ് 6 നു പാരിപ്പള്ളിയിലെ വസതിയിലാണു അന്തരിച്ചത്. ഖലീജ് ടൈംസിൽ സീനിയർ കോപ്പി എഡിറ്ററായി പ്രവർത്തിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top