റിയാദ്> കേളി കലാ സാംസ്കാരിക വേദി 76-മത് പി കൃഷ്ണപിള്ള അനുസ്മരണം നടത്തി.15 രക്ഷാധികാരി സമിതികളുടെ നേതൃത്വത്തിൽ റിയാദിലെ 12 ഇടങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചത്. ബത്ത-സനയ്യ അർബയിൻ-മർഖബ്, ഒലയ്യ-മലാസ്, ബദിയ-മുസാമിയ എന്നീ സമിതികൾ സംയുക്തമായും അൽഖർജ് ,ന്യൂ സനയ്യ, സുലൈ, നസിം, അസീസിയ, ഉമ്മുൽ ഹമ്മാം, റോദ, ദവാദ്‌മി എന്നീ സമിതികൾ അല്ലാതെയും അനുസ്മര നടത്തി. കെപിഎം സാദിഖ്,സുരേഷ് കണ്ണപുരം,സുരേന്ദ്രൻ കൂട്ടായി,സിബ കൂവോട്, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ,ജോസഫ് ഷാജി, സെബിൻ ഇഖ്ബാൽ, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത് എന്നീ കേന്ദ്ര രക്ഷധികാരി സമിതി അംഗങ്ങൾ അനുസ്മരണയോഗത്തിൽ സംസാരിച്ചു.
അൽഖർജ് ലിപിൻ പശുപതി - രാജൻ പള്ളിത്തടം, ന്യൂ സനയ്യ ഹുസൈൻ മണക്കാട് - താജുദീൻ, ബദിയ്യ-മുസാമിയ മധു ബാലുശ്ശേരി - കിഷോർ ഇ നിസാം, സുലൈ അനിരുദ്ധൻ - ഷറഫുദീൻ, നസിം ജോഷി പെരിഞ്ഞനം - മുഹമ്മദ് നൗഫൽ, അസീസിയ ഹസ്സൻ പുന്നയൂർ, - റഫീക് ചാലിയം, റോദ, സതീഷ് കുമാർ വളവിൽ, - വിനയൻ, ഒലയ്യ-മലാസ്, ജവാദ് പെരിയാട്ട്, - സമീർ, ഉമ്മുൽ ഹമ്മാം, ഷാജു, പെരുവയൽ - അബ്ദുൾ കരീം, ബത്ത-സനയ്യ അർബയിൻ-മർഖബ്, സെൻ ആന്റണി, -പ്രിയ വിനോദ്, ദവാത്മി രാജേഷ് - മോഹനൻ എന്നിവർ അധ്യക്ഷനാവുകയും അനുസ്മരണ കുറിപ്പ് അവതരിപ്പിക്കുകയും ചെയ്‌തു.
കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, ഏരിയ കമ്മറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
സിംനേഷ് , ഷമീർ പുലാമന്തോൾ, സുകേഷ് കുമാർ, ശ്രീകുമാർ വാസു, ഹാഷിം കുന്നത്തറ, ഷിബു തോമസ്, പി കെ സജീവ്, സമദ്, നൗഫൽ സിദ്ധിഖ് ,ഉമ്മർ, സുധീർ പോരേടം എന്നിവർ സ്വാഗതവും മുകുന്ദൻ, ജെറി തോമസ്, രജീഷ് പിണറായി, കൃഷ്ണൻ കുട്ടി, ജയപ്രകാശ്, ഉല്ലാസ്, സി രാമകൃഷ്ണൻ, അബ്ദുസ്സലാം, അജിത്എന്നിവർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..