22 December Sunday

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ആഗസ്റ്റ് 31

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ഷാർജ > ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെയർ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. 625,000 ദിർഹമാണ് വിവിധ മേഖലകളിലുള്ള അവാർഡുകൾക്ക് നൽകുന്നത്. ഈ വർഷം നടക്കുന്ന 43 ആം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കും.

വായനാ സംസ്കാരം വളർത്തുക, എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക, ആഗോള പ്രസിദ്ധീകരണ വ്യവസായത്തെ പിന്തുണയ്ക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് അവാർഡുകൾ ഏർപ്പെടുത്തുന്നത്. എമറാത്തി പുസ്തകത്തിനുള്ള ഷാർജ അവാർഡ്, മികച്ച അറബിക് നോവലിനുള്ള ഷാർജ അവാർഡ്, മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ്, ഷാർജ പ്രസാധക അംഗീകാര അവാർഡ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്.

എമറാത്തി പുസ്തകത്തിനുള്ള ഷാർജ അവാർഡ് നാല് വിഭാഗങ്ങളിലായി മൂന്നുലക്ഷമാണ് ദിർഹം സമ്മാന തുക.  മികച്ച അന്താരാഷ്ട്ര പുസ്തകത്തിനുള്ള ഷാർജ അവാർഡ് ഇംഗ്ലീഷിൽ എഴുതിയ ഫിക്ഷൻ, നോൺ ഫിക്ഷൻ രചനകൾക്ക്  ഒരുലക്ഷം ദിർഹം വിഭജിച്ചു നൽകും.

75,000 ദിർഹം അവാർഡ് തുകയുള്ള  ഷാർജ പബ്ലിഷർ റെക്കഗ്നിഷൻ അവാർഡ് 25,000 ദിർഹം വീതം മൂന്നു മേഖലകളിലായി വിഭജിച്ചു നൽകുന്നു. ഏറ്റവും മികച്ച പ്രാദേശിക പ്രസാധകൻ, മികച്ച അന്താരാഷ്ട്ര പ്രസാധകൻ എന്നിവ കൂടാതെ മികച്ച പ്രാദേശിക ആഗോള രചയിതാക്കൾ എന്നിവരെ ഈ വിഭാഗത്തിൽ പരിഗണിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top