08 November Friday

ലൈബ്രറിക്കുള്ള അറബ് ഫെഡറേഷൻ; 35-ാം സമ്മേളനം 12 മുതൽ ഒമാനിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

മസ്‌കത്ത്‌ > ലൈബ്രറികൾക്കായുള്ള അറബ് ഫെഡറേഷന്റെ 35-–-ാം സമ്മേളനം 12 മുതൽ ഒമാനിൽ നടക്കും. സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സുൽത്താൻ ഖാബൂസ് സർവകലാശാലയുടെ സഹകരണത്തോടെയുള്ള സമ്മേളനം 14 വരെ നടക്കും.

‘പൗരത്വവും ഡിജിറ്റൽ ഐഡന്റിറ്റിയും പ്രോത്സാഹിപ്പിക്കുന്നതിൽ അറബ് ലൈബ്രറികളുടെയും ആർക്കൈവ് സ്ഥാപനങ്ങളുടെയും പങ്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഒമാനി, അറബ് വിദഗ്ധരുടെ പ്രമുഖ സംഘം പങ്കെടുക്കും. സമൂഹത്തിൽ ബൗദ്ധിക അവബോധം വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാന സ്രോതസ്സുകളായി ലൈബ്രറികളുടെയും ആർക്കൈവ് സ്ഥാപനങ്ങളുടെയും കാര്യക്ഷമത നവീകരിക്കുന്നതിനുള്ള അവസരം നൽകും. സ്വകാര്യതയെ മാനിക്കുന്നതും ഡാറ്റയുടെ ഏറ്റവും മികച്ച ഉപയോഗവും ഡിജിറ്റൽ അന്തരീക്ഷം സ്ഥാപിക്കാനുള്ള ശ്രമത്തിൽ ഈ സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളും സമ്മേളനം ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top