19 December Thursday

അറബ് ഓഹരി വിപണിയുടെ മൂല്യം 4.17 ട്രില്യൺ ഡോളർ: എഎംഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

അബുദാബി > അറബ് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വിപണി മൂലധനം 2024ന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ 4.174 ട്രില്യൺ ഡോളർ കവിഞ്ഞതായി അറബ് മോണിറ്ററി ഫണ്ട് (എഎംഎഫ്) വ്യക്തമാക്കി.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിൻ്റെ വിപണി മൂല്യം 761.54 ബില്യൺ ഡോളറും ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൻ്റെ വിപണി മൂല്യം 184.8 ബില്യൺ ഡോളറും സൗദി എക്‌സ്‌ചേഞ്ചിൻ്റെ 'തദാവുൾ' 2.68 ട്രില്യൺ ഡോളറിലും എത്തിയതായി എഎംഎഫിൻ്റെ പ്രതിമാസ ബുള്ളറ്റിൻ വ്യക്തമാക്കി.

ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ വിപണി മൂല്യം 157.9 ബില്യൺ ഡോളറും ബൂർസ കുവൈറ്റ് ഏകദേശം 134.06 ബില്യൺ ഡോളറും കാസബ്ലാങ്ക സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 69.4 ബില്യൺ ഡോളറും മസ്‌കറ്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 63 ബില്യൺ ഡോളറും ഈജിപ്ഷ്യൻ എക്‌സ്‌ചേഞ്ച് 39.07 ബില്യൺ ഡോളറുമായിരുന്നു.

അമ്മാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ വിപണി മൂല്യം 23.3 ബില്യൺ ഡോളർ, ബഹ്‌റൈൻ ബോഴ്‌സ് 21.2 ബില്യൺ ഡോളർ, ബെയ്‌റൂട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 16.54 ബില്യൺ ഡോളർ, ടുണിസ് ബോഴ്‌സ് 8.3 ബില്യൺ ഡോളർ, ഡമാസ്കസ് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് 5.66 ബില്യൺ ഡോളർ, പലസ്‌തീൻ എക്‌സ്‌ചേഞ്ച് 4.2 ബില്യൺ ഡോളർ എന്നിങ്ങനെയാണ് കണക്കുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top