17 September Tuesday

ഇന്ത്യൻ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് അറബ് ലോകം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

ദുബായ് > ഇന്ത്യൻ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് പ്രവാസികളും അറബ് ലോകവും. 78 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ആശംസകൾ അറിയിച്ചു.

കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് അഭിനന്ദന സന്ദേശം അയച്ചു. ഇന്ത്യൻ പ്രസിഡന്റിനും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു. കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, കുവൈത്ത്  പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് എന്നിവരും ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്നു.

ഇന്ത്യയുടെ 78 -ാം സ്വാതന്ത്രദിനം വിപുലമായ ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. സ്വാതന്ത്രദിനം ആഘോഷിക്കാൻ നിരവധി ഇന്ത്യക്കാര്ർ എംബസി പരിസരത്ത് ഒത്തുകൂടി. അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക മഹാത്മ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം അംബാസിഡർ ചടങ്ങിൽ വായിച്ചു. ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതിനുമുള്ള തുടർ പിന്തുണയ്‌ക്കും സൗഹൃദ രാജ്യമായ കുവൈത്തിൻ്റെ നേതൃത്വത്തിനും സർക്കാരിനും അംബാസഡർ പ്രസംഗത്തിൽ നന്ദി പറഞ്ഞു.

ഇന്ത്യൻ സ്കൂൾ തുംറൈറ്റ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ് ആഘോഷിച്ചു.   സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു. ട്രഷറർ ബിനു പിള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദേശം വായിച്ച് കേൾപ്പിച്ചു. കൺവീനർ ഡോക്ടർ പ്രവീൺ ഹട്ടി, ഹെഡ് മിസ്ട്രസ് രേഖ പ്രശാന്ത് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ഷജീർ ഖാൻ, പ്രസാദ് സി വിജയൻ, രാജേഷ് പട്ടൊണ എന്നിവർ  സംബന്ധിച്ചു. കുട്ടികളുടെ   വിവിധങ്ങളായ കലാപരിപാടികൾ നടന്നു. കുട്ടികൾ അവതരിപ്പിച്ച സ്‌കേറ്റിങ് റൈഡ് ശ്രദ്ധേയമായി.

തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രസിഡൻ്റ് ഷജീർഖാൻ്റെ അധ്യക്ഷതയിൽ  ഇന്ത്യൻ സ്കൂളിൽ ചേർന്ന യോഗത്തിൽ ജോ. സെക്രട്ടറി പ്രസാദ് സി വിജയൻ,ഷജീർഖാൻ, ഷാജി പി പി, ട്രഷറർ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ സൽമാനിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 125 പേര് ക്യാമ്പിൽ രക്തദാനത്തിനായി  എത്തിച്ചേർന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എമർജൻസി വിഭാഗത്തിലെ ഡോ. ഇക്ബാൽ വർധവാല്ല ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ ചെയർമാൻ കെ ടി സലിം, ജോയിന്റ് സെക്രട്ടറി ധന്യ വിനയൻ, ട്രെഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻ വിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, ക്യാമ്പ് കോർഡിനേറ്റർമാരായ നിതിൻ ശ്രീനിവാസ്‌, സുനിൽ മനവളപ്പിൽ,സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, ഗിരീഷ്‌  കെ. വി, സെഹ്‌ലാ ഫാത്തിമ, ശ്രീജ ശ്രീധരൻ, കോർഡിനേറ്റർമാരായ പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണയ്ക്കാട് എന്നിവർ നേതൃത്വം നൽകി.



കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി  കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെപിഎഫ് ചാരിറ്റി വിംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത ക്യാമ്പ്  കേരള കത്തോലിക്ക് അസോസിയേഷൻ (കെസിഎ) പ്രസിഡണ്ട്  ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ  സെക്രട്ടറി ഹരീഷ് പി കെ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് മറിയം സാലീസ് എന്നിവർ സംസാരിച്ചു.



മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക്) ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ലോകകേരള സഭാ അംഗം ഫൈസൽ നിലമേൽ പരിപാടി ഉദ്ഘാടനം ചെയ്തു. മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്തഫ, സാജിത,  ജീവൻ മാത്യു ഐസക്ക്, ജോസ് സ്കറിയ, ജറീഷ് ജോൺ, ബിനുമോൻ ബേബി, അമീനത്ത് സാജിത് , യൂസഫ് ഷാ, പ്രിൻസ് ഫ്രാൻസിസ്, സലിം പരവൂർ, സാബു പാപ്പച്ചൻ, പ്രവീൺ പുതിയാണ്ടി, ചന്ദ്രശേഖര കുറുപ്പ്, എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ സ്നേഹ ലിസ സാബു, കൃപ സാറ സാബു, ക്രിസ്റ്റി ലിസ സാബു എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top