22 December Sunday

ആ​ർ​ട്ടി​ക്കിൾ 18: സ്വ​കാ​ര്യ മേ​ഖ​ല വി​സ​യു​ള്ള പ്ര​വാ​സി​പങ്കാളികളുടെ കമ്പനികളുടെ ലൈസൻസ് റ​ദ്ദാ​ക്കി​ല്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കു​വൈ​ത്ത് സി​റ്റി > ആ​ർ​ട്ടിക്കിൾ 18 പ്രകാരം സ്വ​കാ​ര്യ മേ​ഖ​ല വി​സ​യു​ള്ള പ്ര​വാ​സി​ക​ളെ ക​മ്പ​നി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ല​ക്കാ​നു​ള്ള തീ​രു​മാ​നം നി​ല​വി​ലു​ള്ള​വ​രെ ബാ​ധി​ക്കി​ല്ലെ​ന്ന് വാണിജ്യ മന്ത്രാലയം. മന്ത്രാലയ വക്താവ് സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് വിവരം അറിയിച്ചത്.  

ലൈസൻസുകൾ നിർത്തലാക്കുമെന്ന സർക്കുലർ താൽക്കാലിക നടപടി മാത്രമായിരുന്നു. എ​ന്നാ​ൽ പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​ല​വി​ൽ വ​ർ​ധ​ന​വോ കുറവോ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ആ​ർ​ട്ടി​ക്കിൾ 18 ലാ​യി​രി​ക്കെ ക​ഴി​യി​ല്ലെ​ന്നും വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. മാൻപവർ അ​തോ​റി​റ്റി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തിന് ന​ൽ​കി​യ​ത്.

പ​ല​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന ലേ​ബ​ർ കാ​റ്റ​ഗ​റി​യി​ല​ട​ക്ക​മു​ള്ള​വ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പാ​ർ​ട്ണ​ർ​മാ​രാ​കു​ന്ന​തി​ലെ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രു​ക​യാ​ണ്. നിലവിലുള്ള ലൈസൻസുകൾ ഫലപ്രദമാണെന്നും മരവിപ്പിച്ചിട്ടില്ലെന്നും പ്രവാസി പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയന്ത്രണവും ഭേദഗതിയും വരുത്തി ഇക്കാര്യത്തിൽ ഏകോപനമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top