22 December Sunday

മൂന്നാമത് ഏഷ്യ കോ- ഓപ്പറേഷൻ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റിന് ഖത്തർ അമീറിന്റെ ക്ഷണം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

ഷാർജ > മൂന്നാമത് ഏഷ്യ സഹകരണ ഡയലോഗ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡൻറ് ഷേയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഖത്തർ അമീർ ഷെയ്ക്ക് തമീം ബിൻ ഹമദ് അൽത്താനിയിൽ നിന്ന് ക്ഷണം ലഭിച്ചു. ഒക്ടോബറിലാണ് ഉച്ചകോടി നടക്കുന്നത്.

ഇതു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടിക്കാഴ്ച ഉപകരിക്കും എന്നാണ് കരുതുന്നത്. അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ യുഎഇയിലെ ഖത്തർ അംബാസിഡർ ആണ് ഖത്തർ അമീറിന്റെ ക്ഷണം സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ മുഖേന ഔദ്യോഗികമായി കൈമാറിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top