05 December Thursday

അസീർ പ്രവാസി സംഘം ഇരുപതാം വാർഷികം ആഘോഷിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2024

ജിദ്ദ > അസീറിലെ കലാ-സാംസ്കാരിക സംഘടനയായ അസീർ പ്രവാസി സംഘം ഇരുപതാമത് വാർഷികം ആഘോഷിച്ചു. കലാ-കായിക - മത്സരങ്ങളും, പൊതു വിജ്ഞാന പരീക്ഷ, അസീർ ശ്രേഷ്ടാ പുരസ്ക്കാര വിതരണം, പൊതുസമ്മേളനം എന്നിവ പരിപാടിയുടെ ഭാ​ഗമായിരുന്നു. അസീർ പ്രവാസി സംഘം ജീവകാരുണ്യ - സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ ആരംഭിച്ച പൊതുസമ്മേളനം അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

സംഘടനാ ആക്റ്റിങ്ങ് പ്രസിഡൻ്റ് ഇബ്രാഹിം മരയ്ക്കാൻ തൊടി, അനുരൂപ് കുണ്ടറ, ജന:സെക്രട്ടറി സുരേഷ് മാവേലിക്കര, റഷീദ് ചെന്ത്രാപ്പിന്നി, പൊന്നപ്പൻ കട്ടപ്പന എന്നിവർ സംസാരിച്ചു. അസീർ ശ്രേഷ്ടാ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അസീറിലെ ആരോഗ്യ-വിദ്യഭ്യാസ സ്പോട്സ്  വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള പുരസ്ക്കാരം യോഗത്തിൽ അസീർ പ്രവാസി സംഘം നേതാക്കൾ വിതരണം ചെയ്തു. അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജഗോപാൽ ക്ലാപ്പന, സലിം കൽപറ്റ, സുരേന്ദ്രൻ പിള്ള  മൈലക്കാട്, റസാഖ് ആലുവ, രാജേഷ് കറ്റിട്ട , രാജേഷ് പെരിന്തൽമണ്ണ,എന്നിവരോടൊപ്പം ഷുഹൈബ് സലിം ,മുസ്തഫ പെരുമ്പാവൂർ എന്നിവരും വിവിധ പരിപാടികൾ നിയന്ത്രിച്ചു.

ഷിഫ അൽ മെഡിക്കൽ കോപ്ലക്സ് (ബാബു പരപ്പനങ്ങാടി രക്ഷാധികാരി ), ലാന ഇൻ്റർനാഷണൽ സ്കൂൾ (ജന:സെക്രട്ടറി സുരേഷ് മാവേലിക്കര) അൽ ജനൂബ് ഇൻ്റർ നാഷ്ണൽ സ്കൂൾ (രാജഗോപാൽ ക്ലാപ്പന ട്രഷറർ), വലീദ് അൽ ബാലിഗ് (ആക്റ്റിങ്ങ് പ്രസി: ഇബ്രാഹിം മരയ്ക്കാൻ തൊടി) എന്നീ ക്രമത്തിൽ പുരസ്ക്കാര വിതരണം നടത്തി. ജലീൽ കവന്നൂർ ( ഷിഫ അൽ കമ്മീസ് മെഡിക്കൽ കോപ്ലക്സ് അഡ്മിനിസ്ട്രേഷൻ  മാനേജർ) സിജു ഭാസ്ക്കർ (പ്രിൻസിപ്പാൾ, ലാന അഡ്വാൻസ്ഡ് ഇൻ്റർനാഷണൽ സ്കൂൾ) റിയാസ് എം എ (വൈസ് :പ്രിൻസിപ്പാൾ അൽ-ജനുബ് ഇൻ്റർനാഷണൽ സ്കൂൾ) വലിദ് ബാലിഗ് , മുജീബ് എള്ളുവിള (മാധ്യമം റിപ്പോർട്ടർ ) റസാഖ്  (കമ്മീസ് ആർട്ട്സ് & സ്പ്പോട്സ് ക്ലബ്) , സമീർ വളാഞ്ചേരി (എ.എഫ്.സി. അബഹ ), സൈഫു വയനാട് ( സ്റ്റാർസ് ഓഫ് അബഹ ) എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

പൊതു വിജ്ഞാന പരീക്ഷയിൽ ഇരു വിഭാഗങ്ങളിലും ഒന്നാ സ്ഥാനത്തിന് അർഹത നേടിയ മുഹമ്മദ് ജാബിറിന് (മുതിർന്നവർ) അസീർ പ്രവാസി സംഘം റിലിഫ് കൺവീനർ ഷൗക്കത്തലി ആലത്തൂരും , ദേവനന്ദന് ( വിദ്യാർത്ഥി ) അസീർ പ്രവാസി സംഘം ജോ. സെക്രട്ടറി സുധീരൻ ചാവക്കാടും ഗോൾഡ് സമ്മാനം നൽകി. മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീഖ് വയനാടിന് നവാബ് ഖാൻ ബീമാപള്ളി ട്രോഫി സമ്മാനിച്ചു.
മറ്റ് മത്സരങ്ങളിലായി ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അൻഷദ് (സൈക്കിൾ സ്ലോ ), (സുധീർ പ്രിൻസ് ) കസേരകളി (സീനിയർ), മുഹമ്മദ് അഫ്രിൻ കസേരകളി (ജൂനിയർ), ആമിഷ് അലി (മെമ്മറി ടെസ്റ്റ് ), ഹാജിറ നസീർ (ക്ലോക്ക് ആൻ്റി ക്ലോക്ക്), വടംവലി മത്സരം (കമ്മീസ് ടീം) ,ഫുട്ബോൾ ഷൂട്ടൗട്ട് (അബഹ ടീം), എന്നിവർക്കുള്ള സമ്മാനങ്ങൾ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിസാർ കൊച്ചി, അനുരൂപ്, ഷാജി പണിക്കർ , മനോജ് കണ്ണൂർ, , സലീം കൽപറ്റ, വിശ്വനാഥൻ എന്നിവർ ചേർന്ന് നൽകി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top