മസ്‌ക്കറ്റ് > പാകിസ്ഥാൻ തീരത്ത് രൂപം കൊണ്ട 'അസ്‌ന' കൊടുങ്കാറ്റ് ഒമാനിലേക്ക് അടുക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പു നൽകി. ഒമാൻ തീരത്തു നിന്നും ആയിരം കിലോമീറ്ററിനുള്ളിലാണ് നിലവിൽ അസ്‌നയുടെ സ്ഥാനമെന്നും വരും ദിവസങ്ങളിൽ ഇത് തീരത്തേക്ക് കൂടുതൽ അടുക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇതേത്തുടർന്ന് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ വ്യപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായും പൊതുജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്നും അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..