22 December Sunday

ദമ്മാം നവോദയ കോടിയേരി സ്മാരക സമഗ്ര സംഭാവന പുരസ്കാരം പാലോളിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ദമ്മാം> സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ സ്മരണാർത്ഥം ദമ്മാം നവോദയ നൽകിവരുന്ന ഈ വർഷത്തെ രണ്ടാമത് സമഗ്രസംഭാവന അവാർഡ് പാലോളി മുഹമ്മദ്‌കുട്ടിക്ക് നൽകും. സമഗ്ര സംഭാവന അവാർഡിനായി ഈ വർഷം പരിഗണിക്കുന്നത് തദ്ദേശ സ്വയംഭരണ രംഗമാണ്.

അതോടൊപ്പം ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്നു കുടുംബശ്രീ സിഡിഎസുകൾക്കും പുരസ്കാരം നല്‍കുവാന്‍ തീരുമാനിച്ചു. അതിനായി കുറുമാത്തൂര്‍, കിനാളൂര്‍ കരിന്തലം, പൊന്നാനി എന്നീ സിഡിഎസു കളെ തെരഞ്ഞെടുത്തു. അവാർഡ് ആഗസ്റ്റ് നാലിന്‌ പൊന്നാനി എവി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാഷ് നൽകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top