22 December Sunday

"ബാക്ക് ടു സ്‌കൂൾ": കുട്ടികൾക്കായി സ്കൂൾ കിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

ദുബായ് > കുട്ടികൾക്കായി 10,000 അവശ്യ സ്കൂൾ കിറ്റുകളുമായി അൽദാറിൽ നിന്നുള്ള 100 സന്നദ്ധപ്രവർത്തകർ. ദുബായ് കെയേഴ്‌സിന്റെ വോളണ്ടിയർ എമിറേറ്റ്‌സിന്റെ "ബാക്ക് ടു സ്‌കൂൾ" കാമ്പെയ്‌നിന്റെ ഭാഗമായാണ് സംരംഭം. പ്ലാറ്റിനം സ്‌പോൺസറായ അൽദാറും ദുബായ് കെയേഴ്‌സും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 400-ലധികം മറ്റ് സന്നദ്ധപ്രവർത്തകർ കൂടെ ചേർന്നാണ് കിറ്റുകൾ തയ്യാറാക്കിയത്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം. അവശ്യസാധനങ്ങൾ അടങ്ങിയ സ്കൂൾ കിറ്റുകൾ യുഎഇയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top