മസ്‌കത്ത് > വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാനായി ഒമാനിലെ ബാഡ്മിന്റൺ പരിശീലന കേന്ദ്രമായ ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ടീം അസൈബയുമായി ചേർന്ന് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ഗാലയിലുള്ള അക്കാദമിയിൽ ടൂർണമെന്റ് സംഘടിപ്പിച്ചത്. മെൻസ് ഡബിൾസ് എ, ബി, പ്രീമിയർ, വുമൺസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, വെറ്ററൻ ഡബിൾസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. മെൻസ് ഡബിൾസ് പ്രീമിയറിൽ അണ്ടിക സ്യപുത്ര നിസാർ മുഹമ്മദ് സഖ്യവും മെൻസ് ഡബിൾസ് എയിൽ അനീസുലാൽ റൂബിലാൽ പ്രമോദ് ബാലൻ സഖ്യവും മെൻസ് ഡബിൾസ് ബിയിൽ ഫൈസൽ പി താഹ മുഹമ്മദ് സഖ്യവും വനിതകളുടെ ഡബിൾസിൽ ബിറ്റ മൻസൂരി എൽനസ് ഷെർഡൽ സഖ്യവും മിക്സഡ് ഡബിൾസിൽ ബാല ലക്ഷ്മി അയ്യർ സഖ്യവും
വെറ്ററൻ ഡബിൾസിൽ ചന്ദ്രശേഖർ ജിനേഷ് സഖ്യവും ജേതാക്കളായി.
ഷായി ഒമാൻ ആൻഡ് ഇക്കോ ക്ലീൻ ചെയർമാൻ നാസർ അൽ ഹാർത്തി, ഷായി ഗ്ലോബൽ ഹെഡ് ഓഫ് ഓപ്പറേഷൻ നിഹാൽ പി, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ റിസാം, മോർണിംഗ് സ്റ്റാർ ബാഡ്മിന്റൺ ക്ലബ്ബ് അംഗം മധു നമ്പ്യാർ, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ടീം അസൈബയിലെ ബിജോയ് പാറാട്ട് എന്നിവർ ചേർന്ന് ജേതാക്കൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
രാവിലെ നടന്ന ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങ് ടീം അസൈബ പ്രസിഡന്റ് ബിപിൻ പാറാട്ടിന്റെ അധ്യക്ഷതയിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് സുനിൽ കുമാർ കെ കെ, സാമൂഹിക പ്രവർത്തകർ റിയാസ് അമ്പലവൻ, ഒയാസിസ് ബാഡ്മിന്റൺ അക്കാദമി ചെയർമാൻ യോഗേന്ദ്ര കത്യാർ, മസ്കറ്റ് ബാഡ്മിന്റൺ ക്ലബ് ചെയർമാൻ മുഹമ്മദ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
ടീം അസൈബ സെക്രട്ടറി ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫീസായ അഞ്ചു റിയാൽ, ടൂർണമെന്റ് വീക്ഷിക്കാനെത്തുന്നവർ നൽകിയ സംഭാവന, സമ്മാനകൂപ്പണുകൾ എന്നിവ ഉൾപ്പടെ ടൂർണമെന്റിൽ നിന്നും ലഭിച്ച മുഴുവൻ ആദായവും ദുരിതബാധിതർക്ക് നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..