21 September Saturday

ആറുമാസത്തിനിടെ ബഹ്‌റൈനിൽ 18,192 എൽഎംആർ പരിശോധനകൾ; 2,452 പ്രവാസികളെ നാടുകടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

മനാമ > കഴിഞ്ഞ ആറുമാസത്തിനിടെ അനിധികൃതമായി രാജ്യത്ത് കഴിഞ്ഞ 2,452 വിദേശ തൊഴിലാളികളെ ബഹ്‌റൈൻ നാടുകടത്തി. ജനുവരി മുതൽ ജൂൺ വരെ രാജ്യത്തെ നാലു ഗവർണറേറ്റുകളിലായി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഈ കാലയളവിൽ രേഖകളില്ലാതെ നിയമവിരുദ്ധമായി കഴിയുന്ന തൊഴിലാളികളെ ലക്ഷ്യമിട്ട് എൽഎംആർഎ മൊത്തം 18,192 പരിശോധനകളും സന്ദർശനങ്ങളും നടത്തി. ഇതിൽ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 1,473 വ്യക്തികളെ തിരിച്ചറിഞ്ഞതായും എൽഎംആർഎ പ്രതിവാര റിപ്പോർട്ട് വ്യക്തമാക്കുന്നു.

ക്യാപിറ്റൽ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത്- 112. മുഹറഖ് ഗവർണറേറ്റിൽ 48, നോർത്തേൺ ഗവർണറേറ്റിൽ 45, സതേൺ ഗവർണറേറ്റിൽ 55 എന്നിങ്ങനെയും പരിശോധനകൾ നടന്നു. നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, ജനറൽ ഡയറക്ടറേറ്റ് ഫോർ ജഡ്ജ്‌മെന്റ്‌സ് എക്‌സിക്യൂഷൻ, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചായിരുന്നു പരിശോധനകൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top