17 September Tuesday

ബഹ്‌റൈൻ കേരളീയ സമാജം ലോഗോ ഡിസൈൻ മത്സരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024

മനാമ > ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവസത്തിനായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി  ഡിസൈനുകൾ അപ്‌ലോഡ് ചെയ്യാം. മത്സരത്തിൽ ആർക്കും എവിടെ നിന്നും മത്സരത്തിൽ പങ്കെടുക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 150 അമേരിക്കൻ ഡോളർ സമ്മാനം. ആഗസ്ററ് 20 നാണ് ലോഗോകൾ സമർപ്പിക്കാനുള്ള അവസാന തീയതി. കലാ, സാഹിത്യ, സംഗീത, നാട്യ മത്സരങ്ങളും മറ്റനവധി മത്സരങ്ങളും കേരളോത്സവസത്തിൽ ഉൾപ്പെടുന്നു. സമാജത്തിലെ മുതിർന്നവരെ മുഴുവൻ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന മത്സരങ്ങളിൽ  വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി അൻപതോളം മത്സരങ്ങൾ നടക്കും.

കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾക്ക് നവംബർ മാസത്തിൽ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്നും അതിനു വേണ്ട ഒരുക്കങ്ങൾ ഓണാഘോഷ പരിപാടികൾ അവസാനിക്കുന്നതോടെ തുടങ്ങുമെന്നും സമാജം പ്രസിഡന്റ്, പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ലോഗോ മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: ആഷ്‌ലി കുരിയൻ (39370929), വിപിൻ മോഹൻ (33205454), ശ്രീവിദ്യ വിനോദ് (33004589), സിജി ബിനു (36302137).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top