03 November Sunday

ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക രചന അവാർഡ് 2024

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

മനാമ > ബഹ്റൈൻ പ്രതിഭ അന്താരാഷ്ട്ര നാടക രചന മത്സരത്തിൽ ഡോ. ചന്ദ്രദാസ് വിജയി. ഇത്തവണ 39 നാടക രചന എൻട്രികൾ ആണ് ജൂലൈ 31ന് മുമ്പായുള്ള  മത്സരത്തിലേക്ക് ലഭിച്ചത്. 2023 ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ  മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്. ഇരുപത്തയ്യായിരം രൂപയും  ഫലകവുമടങ്ങിയ ഈ അവാർഡ്  ലോകമെമ്പാടുമുള്ള മലയാള നാടക രചയിതാക്കളെ പ്രോത്സാഹിപ്പിക്കാനും അതു വഴി മികച്ച നാടകങ്ങൾ  കണ്ടെത്താനും വേണ്ടിയാണ് ഏർപ്പെടുത്തിയത്.

ഭഗവാന്റെ പള്ളി നായാട്ട്  എന്ന  രചനയിലൂടെ  രാജശേഖരൻ ഓണത്തുരുത്താണ്  ബഹ്റൈൻ പ്രതിഭ  പ്രഥമ നാടക അവാർഡിന് അർഹനായത്. തുടർന്നുള്ള വർഷം ബ്ലാക്ക് ബട്ടർഫ്ലൈസ് എന്ന  രചനയിലൂടെ സതീഷ് കെ സതീഷ് സമ്മാനാർഹനായി. കവിയും ചിന്തകനും, സാഹിത്യ അക്കാദമി ചെയർമാനുമായ കെ.'സച്ചിദാനന്ദൻ ചെയർമാനായ, നാടക പ്രവർത്തകൻ ഡോ. സാംകുട്ടി പട്ടംകരി അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തതും  ചിത്രകാരൻ കൂടിയായ  ഡോ. സാംകുട്ടി പട്ടംകരിയാണ്. കണ്ണുരിലെ  പ്രസിദ്ധ ശില്പി പ്രവീൺ രുഗ്മയാണ് ഫലകം നിർമ്മിച്ചിരിക്കുന്നത്. ഇത്തവണത്തെ 39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിയലി സോറി ഇതൊരു ഷേക്സ്പിയർ  നാടകമല്ല  രചന : ചന്ദ്രദാസ്, ഖബറുകൾക്ക് പറയാനുള്ളത്: റഫീഖ് മംഗലശ്ശേരി, ഉണ്ടയുടെ പ്രേതം- വിമീഷ് മണിയൂര്‍, സഖാവ് അറാക്കൽ- മോറാഴ സമര നായകൻ - ശ്രീധരൻ സംഘമിത്ര, ഗന്ധചരിതം: ശരൺ ചന്ദ്രൻ എൻ എന്നിവയാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്.

പുരസ്കാര ജേതാവായ ഡോ. ചന്ദ്രദാസ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകധർമി തിയേറ്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ കെ അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ കെ വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ  സതീശ് എന്നിവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top