15 November Friday

ബഹറൈൻ പ്രതിഭ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയതികളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

മനാമ > ബഹറൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷം ഡിസംബർ 12, 13 തീയതികളിൽ നടക്കും. സഗയയിലുള്ള കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്വിസ് ഷോ, കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടി, നാടക അവതരണം, അവാർഡ് ദാന ചടങ്ങ് എന്നിവ ആഘോഷ പരിപാടിയുടെ ഭാ​ഗമായി നടക്കും.

ടെലിവിഷൻ അവതാരകൻ ഗ്രാൻഡ്‌മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന" ബഹ്‌റൈൻ പ്രതിഭ മലയാളി ജീനിയസ്"  എന്ന   വിജ്ഞാനോത്സവ മത്സര പരിപാടി നടക്കും. 500 മത്സരാർത്ഥികളാണ് പരിപാടിയിൽ മാറ്റുരക്കുക. ബഹ്‌റൈനിലെ മലയാളി സമൂഹത്തിലെ പ്രതിഭയെ കണ്ടെത്താനും ആഘോഷിക്കാനും ലക്ഷ്യമിട്ടുള്ള ജി എസ് പ്രദീപ്  ഷോ  ഡിസംബർ 12ന്  വൈകുന്നേരം 7 മണിക് ആരംഭിക്കും. 'വിജയിക്ക് ബഹ്‌റൈൻ മലയാളി ജീനിയസ് എവർ റോളിംഗ് ട്രോഫിയും 1,11,111 രൂപ ക്യാഷ് പ്രൈസും ലഭിക്കും. മറ്റ് അഞ്ച് ഫൈനലിസ്റ്റുകൾക്ക് 11,111 ഇന്ത്യൻ രൂപ വീതവും ലഭിക്കും.

സമാപന ദിവസമായ ഡിസംബർ 13ന് വൈകുന്നേരം 5.30 മുതൽ ആരംഭിക്കും സാംസ്ക്കാരിക സമ്മേളനവും കലാപരിപാടികളും നടക്കും. കേരള വ്യവസായിക വകുപ്പ് മന്ത്രി പി രാജീവ്   മുഖ്യാതിഥിയാകും. തുടർന്ന്  പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിവിധ കഥകളെ ഉപസംഹരിച്ച്   അന്തരിച്ച പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ  രൂപപ്പെടുത്തിയ "മഹാസാഗരം" എന്ന നാടകം പ്രതിഭയുടെ നാടകസംഘം  അരങ്ങിലെത്തിക്കും. കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന ഡിസംബർ 12 ലെയും 13ലെയും പരിപാടികൾക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top