22 November Friday

ബാലവേദി കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

കുവൈത്ത്  സിറ്റി > ബാലവേദി കുവൈത്ത്  സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പാക്കിസ്ഥാൻ ഓക്സ്ഫോർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ ബാലവേദി കുവൈത്ത്  വൈസ് പ്രസിഡൻ്റ് ബ്രയാൻ ബെൻസിൽ അദ്ധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി എലിസബത്ത് തോമസ് (മാസ് മീഡിയ വിഭാഗം മേധാവി, ഐസിഎസ് കെ സീനിയർ) ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിന സന്ദേശം ബാലവേദി ഫഹഹീൽ മേഖല ജോയിൻ സെക്രട്ടറി അനാമികാ സനൽ അവതരിപ്പിച്ചു.

ബാലവേദി കുവൈത്ത്  വയനാട് ദുരിതബാധിതർക്ക് വേണ്ടി നടത്തുന്ന LESS CHOCOLATE MORE CHARITY- വയനാടിന് ഒരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിന് ആരംഭം കുറിച്ചു. ബാലവേദി അബ്ബാസിയ മേഖല പ്രസിഡന്റ് മാസ്റ്റർ അദ്വൈതും ബാലവേദി സാൽമിയ മേഖല സെക്രട്ടറി ആതിഥയും എലിസബത്ത് തോമസിൽ നിന്ന് വഞ്ചിക ഏറ്റുവാങ്ങി.

കല കുവൈത്ത്  ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, പ്രസിഡൻ്റ് അനൂപ് മങ്ങാട്ട്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കൺവീനർ ഹരിരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉദ്ഘാടകയ്ക്കുള്ള ഉപഹാരം ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഡിനേറ്റർ തോമസ് ശെൽവൻ കൈമാറി.

ബാലവേദി അബുഹലീഫ മേഖല സെക്രട്ടറി ആഗ്നസ് ഷൈൻ സ്വാഗത ആശംസിച്ച ചടങ്ങിന് അബ്ബാസിയ മേഖല ജോയിൻ്റ് സെക്രട്ടറി ശിവാനി ഷൈമേഷ് നന്ദി പറഞ്ഞു. സ്വാതന്ത്ര്യദിന സമ്മേളനത്തിനുശേഷം കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഫാൻസി ഡ്രസ്സ്‌, മോണോ ആക്ട്, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ നാലു മേഖലകളിലെ നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top