ദുബായ് > യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിന്റെ നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ ബാങ്കിന് 5,800,000 ദിർഹം പിഴ ചുമത്തി. 2018ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 20 ന്റെ ആർട്ടിക്കിൾ 14 പ്രകാരമാണ് പിഴ ചുമത്തിയത്.
സാമ്പത്തിക അനുമതി, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകൽ എന്നിവയെ ചെറുക്കുക എന്നീ കാര്യങ്ങളിൽ ബാങ്ക് അതിന്റെ നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് യുഎഇ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ബാങ്കിംഗ് മേഖലയുടെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വീകരിച്ച യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ ബാങ്കുകളും അവരുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ഓഫ് യുഎഇ അതിന്റെ സൂപ്പർവൈസറി, റെഗുലേറ്ററി ഉത്തരവുകളിലൂടെ നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..