സൊഹാർ > ജനുവരി 31 ന് സൊഹാറിൽ നടക്കുന്ന ബാത്തിനൊത്സവം 2025 വിജയിപ്പിക്കാൻ വനിതാ വിങ്ങും ബാലസമിതിയും രൂപീകരിച്ചു. സൊഹാർ അംബാറിലെ ഫാം ഹൌസിൽ നടന്ന പരിപാടിയിൽ വിവിധ മേഖലയിൽ നിന്ന് നിരവധി പേർ പങ്കെടുത്തു. ഹസിത സുഷാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക പരിപാടി രാജേഷ് കെ. വി ഉദ്ഘാടനം ചെയ്തു.
ബാത്തിനൊത്സവംജനറൽ കൺവീനർ സജീഷ് ജി ശങ്കർ, തമ്പാൻതളിപ്പറമ്പ, കെ. കെ വാസുദേവൻ, ഡോക്ടർ റോയ് പി വീട്ടിൽ, മുരളി കൃഷ്ണൻ, സുനിൽ കുമാർ, സുരേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. ബാത്തിനൊത്സവ പരിപാടിയുടെ വിശദീകരണം പ്രോഗ്രാം കൺവീനർ സിറാജ് തലശ്ശേരി നൽകി.
വനിതാ വിഭാഗം കൺവീനറായി ഹസിത സുഷാമിനെയും, ജോയിന്റ് കൺവീനർമാരായി അനൂജ പ്രവീണിനെയും, ജാസ്മിൻ ഷഫീഖിനെയും തെരഞ്ഞെടുത്തു. ബാല സമിതി ക്യാപ്റ്റനായി ഫറ ഫാത്തിമയെയും, വൈസ് ക്യാപ്റ്റനായി നുഫൈൽ നസീബിനെയും തെരഞ്ഞെടുത്തു.
അനൂജ പ്രവീൺ സ്വാഗതവും , ജയൻ ഇടപ്പറ്റ നന്ദിയും പറഞ്ഞു.
ജനുവരി 31 ന് സൊഹാർ അൽ വാദി ഹോട്ടൽ ഗ്രൗണ്ടിൽ അര ങ്ങേറുന്ന ബാത്തിനൊത്സവം വേറിട്ട ഒരു പരിപാടിയാകും നാട്ടിൽ നിന്ന് എത്തുന്ന കലാകാരന്മാരും മിമിക്രിമേഖലയിൽ നിന്നുള്ളവരും അണി നിരക്കുന്ന പരിപാടിയിൽ ഘോഷയാത്ര, ക്‌ളാസിക്കൽ ഡാൻസ്, ഫ്യൂഷൻ, പഞ്ചാവാദ്യം,
സാംസ്‌കാരിക സമ്മേളനം, എന്നിങ്ങനെ വ്യത്യസ്ത കലാ രൂപങ്ങൾ കോർത്തിണക്കിയാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു പ്രവേശനം സൗജന്യമായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..