23 November Saturday

ബാത്തിനോത്സവം'2024 മാറ്റിവച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

സൊഹാർ> വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബാത്തിന സൗഹൃദ വേദി ഒക്ടോബർ നാലിന് സൊഹാറിലെ മജാൻ ഹാളിൽവച്ച് നടത്താൻ നിശ്ചയിച്ച 'ബാത്തിനോത്സവം 2024' മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു.

കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ നിരവധി പ്രവാസി കുടുംബങ്ങൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് പ്രദേശങ്ങൾ  തീർത്തും തുടച്ചു നീക്കപ്പെട്ട അവസ്ഥയിൽപ്പെട്ടുപോയവരെ സഹായിച്ച് ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി മാറ്റിവെക്കുന്നത്.

കേരളത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പരിപാടികളും, പിന്നണി ഗായകരുടെ ഗാനമേളയും ഉൾപ്പെടുത്തിയായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്. ഘോഷയാത്ര, ചെണ്ടമേളം, കാഴ്ചവരവ്, താലപ്പൊലി എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. മാറ്റിവച്ച തീയ്യതി പിന്നീട് അറിയിക്കുമെന്ന് പ്രോഗ്രാം കൺവീനർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top