23 December Monday

സ്വാതന്ത്ര്യദിനം; ബിഡികെ രക്തദാനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ദുബായ്> ഇന്ത്യയുടെ 78മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ബ്ലഡ്‌ ഡോൺർസ് കേരള യുഎഇ ദുബായ്, കരാമ ADCB മെട്രോ സ്റ്റേഷൻ പരിസരത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈകുന്നേരം 4 മുതൽ രാത്രി 9 വരെ നടന്ന ക്യാമ്പിൽ 60ഓളം ആളുകൾ രക്തദാനം ചെയ്‌തു. ബിഡികെ ഭാരവാഹികൾ ആയ പ്രയാഗ് പേരാമ്പ്ര, ഉണ്ണി , ഗോവിന്ദ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

കനത്ത ചൂട് കാലാവസ്ഥയിലും രക്ത ദാനത്തിന്റെ മാഹാത്മ്യം മനസിലാക്കിക്കൊണ്ട് രക്തദാനം ചെയ്യാൻ എത്തിച്ചേർന്ന എല്ലാവരോടും ഭാരവാഹികൾ നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top