22 December Sunday

ഒമ്പതാമത് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

ദുബായ് > ഹോങ്കോങ്ങിൽ നടക്കുന്ന ഒമ്പതാമത് ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) ഉച്ചകോടിയിൽ യുഎഇ പങ്കെടുക്കും. സെപ്റ്റംബർ 11-12 തീയതികളിലാണ് ഉച്ചകോടി. "ബിൽഡിംഗ് എ കണക്റ്റഡ്, ഇന്നൊവേറ്റീവ്, ഗ്രീൻ ബെൽറ്റ് ആൻഡ് റോഡ്" എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. 65 രാജ്യങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയിൽ കാണും.

2013 ൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് സ്ഥാപിച്ച ബിആർഐ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളെ കര, നാവിക മാർഗങ്ങളിലൂടെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു ബൃഹത്തായ ഇൻഫ്രാസ്ട്രക്ചർ, നിക്ഷേപ പദ്ധതിയാണ്. കിഴക്കൻ ആഫ്രിക്കയിലെ ബിആർഐ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി യുഎഇ-ചൈന സംയുക്ത നിക്ഷേപ സഹകരണ ഫണ്ടിൽ യുഎഇ 10 ബില്യൺ ഡോളർ (36 ബില്യൺ ദിർഹം) നിക്ഷേപിച്ചു.

ഹോങ്കോങ്ങുമായുള്ള യുഎഇയുടെ മൊത്തം എണ്ണ ഇതര വ്യാപാരം 2022ൽ 12 ബില്യൺ ഡോളറിലെത്തിയിരുന്നു. 10 വർഷത്തിനുള്ളിൽ ഏകദേശം 50 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top