22 December Sunday

അബുദാബി ബിഗ് ടിക്കറ്റ്: 46 കോടി രൂപ മലയാളിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

അബുദാബി> അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 46 കോടിയോളം രൂപ (രണ്ടുകോടി ദിർഹം) സമ്മാനം. ഷാർജയിൽ താമസിക്കുന്ന പ്രിൻസ് കോലശേരി സെബാസ്റ്റ്യനാണ്‌ ഞായറാഴ്‌ച നടന്ന നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചത്‌. ഒമ്പതു കൂട്ടുകാരുമൊത്ത് 100 ദിർഹം വീതം പങ്കിട്ട് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം. എട്ടുവർഷമായി യുഎഇയിലുള്ള പ്രിൻസ് ഫെസിലിറ്റീസ് എൻജിനിയറാണ്‌.

"സമ്മാനം ലഭിച്ച വിവരം സുഹൃത്തുക്കളാണ് പറഞ്ഞത്, വിശ്വസിക്കാനായില്ല. അവതാരകരായ റിച്ചാർഡും ബൗച്രയും വിളിച്ചതോടെയാണ്‌ ഉറപ്പിച്ചത്‌. രണ്ടുവർഷമായി കൂട്ടുകാരുമൊത്ത്‌ പതിവായി ടിക്കറ്റെടുക്കാറുണ്ട്. സമ്മാനത്തുക തുല്യമായി പങ്കിടും"– പ്രിൻസ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top