22 December Sunday

ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

ജിദ്ദ > ജിദ്ദ നവോദയ  മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കാക്കിയ അൽഷാമിൽ ഹോട്ടലുമായി സഹകരിച്ചാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്.

ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ ഏരിയ പ്രസിഡന്റ് സജീർ കൊല്ലം, ഏരിയ സെക്രട്ടറി നൈസൽ ഖനി പത്തനംതിട്ട, ട്രഷറർ റാഫി മേലാറ്റൂർ, ജീവകാരുണ്യം കൺവീനർ റിയാസ് വെള്ളുവമ്പുറം എന്നിവർ നേതൃത്വം നല്കി. ഏരിയ കമ്മറ്റി മെമ്പറൻ മാരുടെയും വിവിധ യൂണിറ്റ് കമ്മറ്റി അംഗളുടെയും സഹകരണത്തോടെ ബിരിയാണി ചലഞ്ച് വൻ വിജയമാക്കാൻ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിക്ക്  സാധിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top