26 December Thursday

ബികെഎസ് - ഡിസി ബുക്ക് ഫെസ്റ്റ് നവംബർ 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

മനാമ > ബഹറൈൻ കേരളീയ സമാജവും പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സും സംയുക്തമായി നടത്തുന്ന ബികെഎസ് - ഡിസി ബുക്ക് ഫെസ്റ്റ്  നവംബർ 9 മുതൽ 18 വരെ നടക്കും. രാഷ്ടീയ, സാമൂഹിക, സാഹിത്യ, സിനിമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നും ഇംഗ്ലീഷിലും മലയാളത്തിലുമായി ധാരാളം പുസ്തകങ്ങൾ മേളയിൽ ഉണ്ടായിരിക്കുമെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ബികെഎസ് - ഡിസി ബുക്ക് ഫെസ്റ്റിന്റെ വിജയകരമായ നടത്തിപ്പിനായി ഒക്ടോബർ 21 ശനി വൈകിട്ട് 8ന് ബികെഎസ് ബാബുരാജ് ഹാളിൽ നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് ബഹറൈനിലെ പുസ്തക പ്രേമികളെയും സാഹിത്യാസ്വാദകരെയും ക്ഷണിക്കുന്നതായി ജനറൽ സെക്രട്ടറി വർഗ്ഗീസ് അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ബുക്ക് ഫെസ്റ്റിവൽ കൺവീനർ ബിനു വേലിയിൽ എന്നിവരെ ബന്ധപ്പെടാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top