മസ്‌കറ്റ്> അറ്റകുറ്റപ്പണികൾക്കും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി ബൗഷറിലെ സെൻട്രൽ ബ്ലഡ് ബാങ്ക് 2024 ഡിസംബർ 23 തിങ്കളാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവീസസ് (ഡിബിബിഎസ്) പ്രസ്താവനയിൽ അറിയിച്ചു.
2024 ഡിസംബർ 24 ചൊവ്വാഴ്ച സാധാരണ നിലയിൽ പുനരാരംഭിക്കുമെന്നും "ഈ താൽക്കാലിക അടച്ചുപൂട്ടലിൽ ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നിരുന്നാലും, ലഭ്യമായ സ്റ്റോക്ക് ഉപയോഗിച്ച് ആശുപത്രികളുടെ രക്ത വിതരണ ആവശ്യകതകൾ നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഡിബിബിഎസ് ഉറപ്പുനൽകുന്നു. പൊതുജനങ്ങളുടെ സഹകരണത്തെയും ധാരണയെയും അഭിനന്ദിക്കുന്നു എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..