ജിദ്ദ > സൗദിയുടെ 94-ാം ദേശീയ ദിനത്തിൽ ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്കയിലെ ഹിറാ ജനറൽ ഹോസ്പിറ്റലിൽ രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ് നടന്നത്. അൻപതോളം പേർ രക്തം ദാനം ചെയ്തു. ഹോസ്പിറ്റൽ ചീഫ് എക്സിക്കൂട്ടിവ് ഓഫീസർ ഡോ. റിയാദ് ഖാസി അഹ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. റൈദ് യൂസുഫ് തല്ലാബ്, ഫൈനാൻസ് ഡയറക്ടർ ഹസ്സൻ മാലിക് നെറ്റോ, സപ്പോർട്ട് സർവ്വീസ് ഡയറക്ടർ എൻജിനീയർ അൻവർ അൽ അസീറി, ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഹനാൻ മുഹമ്മദ് ഈദ്, ഫാർമസി ഇൻചാർജ്ജ് അഹമ്മദ് അൽഗംദി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവോദയ മക്ക ഈസ്റ്റ് ഏരിയാ രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട്, ആക്ടിംഗ് സെക്രട്ടറി ബുഷാർ ചെങ്ങമനാട്, പ്രസിഡണ്ട് റഷീദ് ഒലവക്കോട്, ട്രഷറർ ഫ്രാൻസീസ് ചവറ, ഏരിയാകമ്മിറ്റി അംഗങ്ങളായ ഫൈസൽ കൊടുവള്ളി,നിസാം മുഹമ്മദ് ചവറ,സുഹൈൽ പെരിമ്പലം, അബ്ദുൽ സലാം വിപി അരിക്കോട്, അൻസാർ താനാളൂർ,ജുമൂം യൂനിറ്റ് പ്രസിഡന്റ് റാഷിദ് പട്ടാമ്പി, യൂനിറ്റ് സെക്രട്ടറി റിയാസ് വയനാട് എന്നിവർ രക്ത ക്യാമ്പിന് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..