മസ്കത്ത് > നവംബർ 2 മുതൽ 11 വരെ ബന്ദർ സേരി ബെഗവാനിൽ നടക്കുന്ന ബ്രൂണെ ദാറുസ്സലാം പുസ്തകമേള 'പെസ്റ്റ ബുക്കു ബ്രൂണൈ 2024 ' ൽ ഒമാനും ഭാഗമാകുന്നു. ഒമാൻ്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന വശങ്ങളും ബൗദ്ധിക വികസനത്തിന് രാജ്യം നൽകിയ സംഭാവനകളും ഉയർത്തിക്കാട്ടുന്ന കൈയെഴുത്തുപ്രതികൾ പുസ്തക മേളയിൽ പ്രദർശിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച അറബിക് കാലിഗ്രാഫി കലയെ കേന്ദ്രീകരിച്ച് വർക്ക്ഷോപ്പുകൾ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..