22 December Sunday

ബോഷർ കപ്പ് 2024 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

മസ്കത്ത് > ബോഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബോഷറിന്റെ നേതൃത്വത്തിൽ ബോഷർ കപ്പ് 2024 ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒക്ടോബർ 25 ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 250ലധികം കായികതാരങ്ങൾ പങ്കെടുത്തു. രാവിലെ എട്ടുമണി മുതൽ തുടങ്ങിയ മത്സരങ്ങൾ പ്രമുഖ സാമൂഹിക പ്രവർത്തകനും ലോക കേരളസഭ അംഗവുമായ ബാലകൃഷ്ണൻ കെ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റ് ടൈറ്റിൽ സ്പോൺസർ സ്പെക്ട്രം ടെക്നിക്കൽ സർവീസസ് മാനേജിംഗ് ഡയറക്ടറെസ് നരേന്ദ്ര ഡി ശിവാനി, വിശാൽ മിറാണി തുടങ്ങിയവർ സന്ന്ഹിതരായിരുന്നു.

രാത്രി 11 മണിവരെ നീണ്ട മത്സരങ്ങൾക്ക് ബൗഷർ മേഖലയിലെ സാമൂഹിക - സാംസ്കാരിക പ്രവർത്തകരായ ബിജോയ് പാറാട്ട്, സന്തോഷ് എരിഞേരി, ജഗദീഷ് കീരി, വിനോദ് ഗുരുവായൂർ, രഞ്ജു അനു തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം ഇന്ത്യൻ സ്കൂൾ ബോർഡ് അംഗം നിധീഷ് കുമാർ, റിയാസ് അമ്പലവൻ, കേരള വിങ് കൺവീനർ സന്തോഷ്‌ കുമാർ, രെജു മരക്കാത്ത്, കേരള വിംഗ് കോ കൺവീനർ കെ വി വിജയൻ തുടങ്ങിയവർ നിർവഹിച്ചു.

മേഖലയിലെ കായിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ടീം ബോഷറിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബോഷർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആറാമത് സീസണിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു. ബാഡ്മിന്റൺ ടൂർണമെന്റ് വൻ വിജയമാക്കി തീർത്ത കായികതാരങ്ങളെയും കാണികളെയും വളണ്ടിയർമാരെയും ടീം ബോഷർ ഭാരവാഹികൾ അഭിനന്ദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top