22 December Sunday

ബോഷർ എഫ് സി ലോഗോ പ്രകാശനം നടന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

മസ്കത്ത് > ഒമാനിലെ പ്രമുഖ പ്രവാസി സെവൻസ് ഫുട്ബാൾ ടീമായ ബോഷർ എഫ് സിയുടെ പുതിയ ജർസി പ്രകാശനവും സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു. ഗാലയിലെ കുമിൻസ് കാറ്ററിംഗ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ജർസി പ്രകാശനം ചെയ്തു. ടീം ക്യാപ്റ്റൻ മുഹമ്മദ്‌ റാഫി ഏറ്റുവാങ്ങി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒമാനിലെ സെവൻസ് ഫുട്ബാൾ ആരാധകരുടെ പ്രിയ ടീമുകളിൽ ഒന്നായി മാറിയ ബോഷർ എഫ് സിയുടെ പുതിയ സ്പോൺസർ കുമിൻ കാറ്ററിംഗ് സർവീസ് എൽഎൽസിയാണ്.

കുമിൻസ് മാനേജിംഗ് ഡയറക്ടർ റസാം മീത്തൽ , മലയാളം മിഷൻ സെക്രട്ടറി അനു ചന്ദ്രൻ, കേരള വിങ് കോ കൺവീനർ വിജയൻ കേ വി, മസ്കറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ആയ റിയാസ് അമ്പലവൻ, സൂരജ്, ബിജോയ് പാറാട്ട്, സന്തോഷ് എരിഞേരി, രെഞ്ചു അനു, വിനോദ് ഗുരുവായൂർ, ബോഷർ എഫ് സി ടീം മാനേജർ, ടീം അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടീം ബോഷർ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ബോഷർ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് സീസൺ സിക്സിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണം ഉടൻ തന്നെ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top