ബുറൈമി > കലാലയം സംസാരിക വേദി സംഘടിപ്പിച്ച പതിനാലാമത് സെക്ടർ സാഹിത്യോത്സവ് ബുറൈമി മർകസിൽ വെച്ച് നടന്നു. സൈനുദ്ധീൻ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സംസാരിക സമ്മേളനം ബുറൈമി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. റോയി പൂമല, സുഹൈൽ അൽ ഹസനി, അഹ്മദ് കുട്ടി മാഷ്, ഫളലുറഹാൻ മാഷ്, ശരീഫ് സഅദി, ഷുഹൈബ്, ഹുബൈൽ, ഫൈസൽ, സഹൽ എന്നിവർ പ്രസംഗിച്ചു.
ഒരാഴ്ച നീണ്ടുനിന്ന യൂണിറ്റ് മത്സരങ്ങൾക്ക് ശേഷമാണ് സെക്ടർ മത്സരം നടന്നത്. സാഹിത്യോത്സവത്തിൽ ഖദറ യൂണിറ്റ് ജോതകളായി. ഹമാസ, സാറ യൂണിറ്റുകൾ രണ്ടും മൂന്നും സ്ഥനങ്ങൾ നേടി. മുഹമ്മദ് ബിലാൽ കലാ പ്രതിഭയും നൈല നസ്രിൻ സർഗ്ഗ പ്രതിഭയുമായി തെരഞ്ഞെടുത്തു. സോഹാർ ഐസിഎഫ് വൈസ് പ്രസിഡന്റും, സാമൂഹിക ജീവകാരുണ്യ ദഅവ മേഖലകളിൽ രണ്ടര പതിറ്റാണ്ട് ബുറൈമിയിൽ സേവനം ചെയ്തു വരുന്ന സൈനുദ്ധീൻ ബാഖവിയെ ചടങ്ങിൽ ആദരിച്ചു. നൗഫൽ, ഷബീർ സഖാഫി, മുനീർ, മജീദ്,ഷമീർ, സലാം എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..