മനാമ> ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ നിരന്തരമായി ഭരണകൂടത്തോട് കലഹിച്ചു കൊണ്ടിരിക്കുകയെന്നത് അനഭിലഷണീയമാണെന്ന് കേരളത്തിലെ അറിയപ്പെടുന്ന ചിന്തകനും എഴുത്തുകാരനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ. പി.കെ പോക്കര്‍ അഭിപ്രായപ്പെട്ടു. 'പൗര സമൂഹത്തിന്റെ ആവകാശങ്ങള്‍' എന്ന വിഷയത്തില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് രേഖപ്പെടുത്താന്‍ അവകാശമുള്ളവര്‍ ആണ് പൗരന്മാര്‍. അവരുടെ വോട്ട് വാങ്ങി ഭരണത്തിലേറിയവര്‍ക്ക് തങ്ങളുടെ വോട്ടര്‍മാര്‍ പൗരന്മാരല്ലെന്ന് പറയാന്‍ യാതൊരുവിധ അവകാശവുമില്ല. വംശീയതയുടെ പേരില്‍ ആളുകളെ ഉന്മൂലനം ചെയ്യാന്‍ മടിയില്ലാത്തവരെ ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട കാലഘട്ടത്തില്‍ മൗനം പോലും വംശീയതക്ക് കുടപിടിക്കലാണ്. അനീതി നടമാടുമ്പോള്‍ എങ്ങിനെ മൗനിയാകാന്‍ സാധിക്കുന്നു എന്നത് അത്ഭുതകരമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചു നിന്നുള്ള പ്രതിരോധം സാധ്യമാക്കേണ്ടതുണ്ട്.
മൗനം കൂടുതല്‍ നാശത്തിലേക്ക് വഴിമാറുമെന്ന് ഇന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇന്ത്യയില്‍ ജനിച്ചു ജീവിച്ച ഒരാള്‍ താന്‍ ഇന്ത്യക്കാരന്‍ ആണെന്ന് വിളിച്ച് പറയേണ്ട ഗതികേട് ഇല്ലായ്മ ചെയ്യാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ നാസി ഗ്യാസ് ചേംബറുകള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ജനാധിപത്യ സമൂഹം പോരാട്ടം തുടരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹൂറ ചാരിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ എഴുത്തുകാരി ഷെമിലി. പി ജോണ്‍ ആശംസ നേര്‍ന്നു. ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജമാല്‍ ഇരിങ്ങല്‍ അധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി എം. എം സുബൈര്‍ സ്വാഗതമാശംസിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി നന്ദി പറഞ്ഞു. എക്‌സിക്യൂട്ടീവ് അംഗം എ. എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..