25 November Monday

വയനാടിന് ഒരു ഡോളർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

ദുബായ് > വയനാടിന് ഒരു ഡോളർ എന്ന ക്യാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപയുടെ ചെക്ക് ദുബായ് ചാപ്റ്റർ സെക്രട്ടറി സി എൻ എൻ ദിലീപിൽ നിന്നും മന്ത്രി ഏറ്റുവാങ്ങി. മികച്ച ചാപ്റ്ററിനുള്ള 2023ലെ കണിക്കൊന്ന പുരസ്കാര തുകയാണ് ദുബായ് ചാപ്റ്റർ ഈ ക്യാമ്പയിനിന്റെ ആദ്യ ഗഡുവായി നൽകിയത്. മലയാളം മിഷൻ വിദ്യാർഥികളിൽ നിന്നും ഭാഷാസ്നേഹികളിൽ നിന്നും ഒരു ഡോളർ അഥവാ എൺപത് രൂപ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിക്ഷേപിക്കുന്നതിനുള്ള പരിപാടി ആണ് “വയനാടിന് ഒരു ഡോളർ“.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top