19 December Thursday

ദോഫാർ ഗവർണറേറ്റിൽ 10,000 കാട്ടുമരങ്ങൾ നട്ടു പിടിപ്പിക്കാൻ കാമ്പയിൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 മസ്‌കത്ത്‌/ സലാല> ദോഫാർ ഗവർണറേറ്റിൽ 10,000 കാട്ടു മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിൻ എൻവയോൺമെൻ്റ് അതോറിറ്റി ആരംഭിച്ചു. ഈ വർഷം 60,000 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെൻ്റ് ദോഫാർ മുനിസിപ്പാലിറ്റിയുടെയും നിരവധി പൊതു, സ്വകാര്യ, സിവിൽ മേഖലാ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ 10,000 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിൻ നടപ്പാക്കിത്തുടങ്ങി.

സലാലയിലെ വിലായത്തിലെ റെയ്‌സുട്ടിൽ 500 കുന്തിരിക്ക മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനൊപ്പം വരും കാലയളവിൽ 9,500 കാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് ഡയറക്‌ടറേറ്റിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഹതേം ബിൻ സലേം അൽ മഹ്‌രി പറഞ്ഞു. കാട്ടു അത്തിപ്പഴം കറ്റാർ വാഴ, സിദ്ർ എന്നിവയുൾപ്പെടെ രക്യുട്ട് വിലായത്തിൽ പ്രാദേശിക സസ്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത ഇടയ പ്രദേശങ്ങളിലെ സസ്യജാലങ്ങൾ വർധിപ്പിക്കുന്നതിനും അവയെ നിലനിർത്തുന്നതിനുമായി ഈ വർഷത്തെ പരിസ്ഥിതി അതോറിറ്റി അംഗീകരിച്ച പദ്ധതികളോടും പരിപാടികളോടും ചേർന്നാണ് കാമ്പയിൻ സംഘടിപ്പിച്ചത്.

10 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള ദേശീയ സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി. ദോഫാർ ഗവർണറേറ്റ് പ്രകൃതിദത്ത സസ്യങ്ങളുടെ വൈവിധ്യത്താൽ സമ്പന്നമാണ്. ട്രീ നഴ്‌സറികൾ, സംരക്ഷിത കൃഷി പ്രവർത്തനങ്ങൾ, കാട്ടുപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന വിത്തുകൾ നട്ടുപിടിപ്പിക്കൽ  പഴയ മരങ്ങൾ മുറിച്ച് സംരക്ഷിക്കൽ എന്നിവയിലൂടെ ഗവർണറേറ്റിലെ കാട്ടുചെടികളെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി നിരവധി നടപടികൾ പരിസ്ഥിതി അതോറിറ്റി സ്വീകരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top