05 November Tuesday

അശ്രദ്ധമായി ഡ്രൈവിംഗ്; നിരവധി സൈക്കിളും ഇ-സ്‌കൂട്ടറും പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

ദുബായ് > അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടർന്ന് 3,779 സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് നായിഫ് പോലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യ എട്ട് മാസത്തിനിടെ പിടിച്ചെടുത്ത ഇരുചക്രവാഹനങ്ങളിൽ 2,286 സൈക്കിളുകളും 771 ഇലക്ട്രിക് ബൈക്കുകളും 722 സ്കൂട്ടറുകളും ഉൾപ്പെടുന്നു.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ദുബായ് പോലീസ് ബോധവൽക്കരണ പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നുണ്ട്. നിയുക്ത സ്ഥലങ്ങളിൽ ഈ വാഹനങ്ങൾ ഓടിക്കുന്നത് കാര്യമായ അപകടസാധ്യതകളും മറ്റ് ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും ഉണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സുരക്ഷാ നടപടികൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ പറ്റി നായിഫ് പോലീസ് സ്റ്റേഷൻ ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ മൂസ അഷൂർ പറഞ്ഞു. റൈഡർമാർ വണ്ടി ഓടിക്കുന്നതിന് ജോഗിംഗ് അല്ലെങ്കിൽ നടപ്പാതകൾ ഒഴിവാക്കി അനുവദിച്ചിട്ടുള്ള പാതകൾ തന്നെ ഉപയോ​ഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ലൈസൻസിങ് ആവശ്യകതകൾ പാലിക്കുക, എപ്പോഴും ട്രാഫിക്കിൻ്റെ ദിശയിൽ സവാരി ചെയ്യുക, കാൽനട ക്രോസിംഗുകളിൽ ഇറങ്ങുക, വാഹനങ്ങളിൽ നിന്നും കാൽനടയാത്രക്കാരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം. ഹെൽമെറ്റുകളും റിഫ്ലക്‌റ്റീവ് ജാക്കറ്റുകളും ഇത്തരം ഡ്രൈവർമാർ നിർബന്ധമായും ധരിക്കണം. അദ്ദേഹം നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top