22 December Sunday

ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറുടെ ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

അബുദാബി> - യുഎഇയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് ബ്രോക്കറായ ഗാലക്‌സി ഇൻഷുറൻസ് ബ്രോക്കറിെന്റെ (ഗാലക്‌സി) ലൈസൻസ് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) റദ്ദാക്കുകയും ഡയറക്‌ടർ ബോർഡ് പ്രമേയത്തിന്റെ ആർട്ടിക്കിൾ 22 (2) പ്രകാരം  പേര് രജിസ്‌റ്ററിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു.
ഗാലക്‌സി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നില്ലായെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇൻഷുറൻസ് വ്യവസായത്തിന്റെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ ഇൻഷുറൻസ് കമ്പനികളും പ്രൊഫഷണലുകളും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സിബിയുഎഇ നടത്തിയ പരിശോധനയുടെ ഫലമായാണ് ഭരണാനുമതി റദ്ദാക്കിയതെന്ന് ബാങ്ക് വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top