03 November Sunday

ഓർമ്മകളുടെ ആത്മരേഖയുമായി ചില്ല

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

റിയാദ് > റിയാദ് ചില്ലയുടെ ജൂലൈ മാസത്തെ  'എന്റെ വായന' സംഘടിപ്പിച്ചു. ഓർമ്മകൾ, അനുഭവങ്ങൾ, ജീവിതയാത്രകൾ തുടങ്ങിയവ പങ്കുവച്ചുകൊണ്ട് ആത്മരേഖ എന്ന പേരിൽ  നടത്തിയ പരിപാടി ശ്രദ്ധേയമായി. വ്യത്യസ്ഥ മേഖലയിൽ നിന്നുള്ള അഞ്ചു പേർ ഓർമ്മക്കുറിപ്പുകൾ അവതരിപ്പിച്ചു.

മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്തകാലം, കെ അജിതയുടെ 'ഓർമ്മക്കുറിപ്പുകൾ ', വി കെ ശ്രീരാമന്റെ 'മാട്ട്', ഷാജു വി വിയുടെ 'സാനിയമിർസ എന്ന പൂച്ചയുടെ ദുരൂഹ മരണം', 'ഞാൻ നുജൂദ്. വയസ്സ് 10 വിവാഹമോചിത'  എന്നീ കൃതികളുടെ വായനാനുഭവമാണ് അവതരിപ്പിച്ചത്. സീബ കൂവോട്, വിപിൻ കുമാർ, പ്രിയ വിനോദ്, ഷെബി അബ്ദുൾ സലാം, വി കെ ഷഹീബ എന്നിവരാണ് അനുഭവങ്ങൾ പങ്കുവച്ചത്.

തുടർന്ന് നടന്ന ചർച്ചയിൽ  കെ പി എം സാദിഖ്, സെബിൻ ഇക്ബാൽ,റസൂൽ സലാം, നിഖില സമീർ, അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു. നാസർ കാരക്കുന്ന് ചടങ്ങിൽ സംസാരിച്ചു. സുരേഷ് ലാൽ മോഡറേറ്റർ ആയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top