22 December Sunday

പരിസ്ഥിതി സംരക്ഷണത്തിനായുള്ള "ക്ലീൻ യുഎഇ" ക്യാമ്പയിൻ ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ദുബായ് > പരിസ്ഥിതി സംരക്ഷണത്തിനായുള്ള "ക്ലീൻ യുഎഇ" കാമ്പയിൻ്റെ 23ാമത് എഡിഷൻ ഡിസംബർ 5 ന് നടക്കും. കഴിഞ്ഞ വർഷത്തെ കാമ്പയിനിൽ 50,000 കിലോയിൽ കൂടുതൽ മാലിന്യം ശേഖരിച്ചിരുന്നു. 68,000-ലധികം സന്നദ്ധപ്രവർത്തകരാണ് പങ്കെടുത്തത്.
ഡിസംബർ 5 ന് അജ്മാനിലാണ് കാമ്പയിന്റെ തുടക്കം. ഡിസംബർ 7 ന് ദുബായ്, ഡിസംബർ 9 ന് അബുദാബി, ഡിസംബർ 9,10 തീയതികളിൽ ഷാർജ, ഡിസംബർ 11ന് ഫുജൈറ, ഡിസംബർ 12-ന് റാസൽഖൈമ, എന്നിങ്ങനെ എമിറേറ്റുകളിൽ  ദേശീയ വാർഷിക ക്യാമ്പയിൻ നടത്തുമെന്ന് എമിറേറ്റ്സ് എൻവയോൺമെൻ്റൽ ഗ്രൂപ്പ് സ്ഥാപകയും ചെയർപേഴ്‌സണുമായ ഹബീബ അൽ മറാഷി വിശദീകരിച്ചു. ഡിസംബർ 14-ന് ഉമ്മുൽ ഖുവൈനിൽ കാമ്പയിൻ സമാപിക്കും.   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top