22 October Tuesday

വാണിജ്യ സ്ഥാപനങ്ങൾ നൽകുന്ന ഇൻവോയ്‌സിൽ അറബിക് ഭാഷ നിർബന്ധം: കുവൈത്ത് വാണിജ്യ മന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024

കുവൈത്ത് സിറ്റി > രാജ്യത്ത് എല്ലാവിധ ഇടപാടുകളിലുമുള്ള പർച്ചേഴ്സ് ഇൻവോയ്‌സിൽ മുഖ്യഭാഷയായി അറബി ഉപയോഗിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. എല്ലാ കടകൾക്കും കമ്പനികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. അറബികിനോടൊപ്പം മറ്റൊരു മറ്റൊരു ഭാഷകൂടി ഇൻവോയിസുകളിൽ ഉൾപ്പെടുത്തുവാൻ അനുമതി ഉണ്ടായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
 
ഇതുകൂടാതെ  വാങ്ങുന്നയാളുടെ പേര്, അഡ്രസ്,വാങ്ങുന്ന തിയ്യതി, വാങ്ങുന്ന സാധനത്തിന്റെ വിശദ വിവരങ്ങൾ, കണ്ടീഷൻ, എണ്ണം, വില, ഡെലിവറി തിയ്യതി, സീരിയൽ നമ്പർ, വിതരണക്കാരുടെ സിഗ്നേച്ചർ സ്റ്റാമ്പ് എന്നിവയും ഇൻവോയ്സിൽ ഉൾപ്പെടുത്തണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ  വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top