അബുദാബി > ശക്തി തിയറ്റേഴ്സ് അബുദാബി, ഷാബിയ മേഖലയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9 നു സംഘടിപ്പിക്കുന്ന ഷാബിയ ക്രിക്കറ്റ് പ്രീമിയർ ലീഗ് ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി സായിദ് സിറ്റി ഡ്രീംസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം പ്രമുഖ സാമൂഹപ്രവർത്തക ഡോ. സൗമ്യ സരിനാണ് നിർവ്വഹിച്ചത്.
മേഖല സ്പോർട്സ് സെക്രട്ടറി ഷെബീർ നാസർ, ശക്തി കേന്ദ്ര സ്പോർട്സ് വിഭാഗം സെക്രട്ടറി ഉബൈദ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അജിൻ, ഷാബിയ മേഖല പ്രസിഡൻ്റ് ജുനൈദ്, ഷാബിയ മേഖല സെക്രട്ടറി അച്ചുത്, വൈസ് പ്രസിഡൻ്റ് സഞ്ജയ്, മെമ്പർഷിപ്പ് സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..