മസ്കറ്റ്> ഫ്രണ്ട് ഓഫ് വാദികബീർ കൂട്ടായ്മ സംഘടിപ്പിച്ച ബോക്സ് ക്രിക്കറ്റ് ടൂർണമെന്റിൽ റൂവി സ്മാഷേഴ്സ് ജേതാക്കളായി. എ ബി എം പി ടീമാണ് ആണ് റണ്ണേഴ്‌സ് ആപ്പ് ആയത്. മസ്കറ്റ് ഗാലയിലെ ഒയാസിസ് അക്കാഡമി ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. നിരവധി ക്രിക്കറ്റ് പ്രേമികൾ ടൂർണമെന്റ് വീക്ഷിക്കുന്നതിനായി എത്തിയിരുന്നു. മത്സരത്തോടൊപ്പം കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
മത്സര വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ഒമാനിലെ സാമൂഹ്യ പ്രവർത്തകനായ സുനിൽ കുമാർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ഫിനാൻസ് ഡയറക്ടറുമായ നിധീഷ് കുമാർ എന്നിവർ സമ്മാനിച്ചു. വ്യക്തിഗത പുരസ്‌കാരങ്ങൾ സാമൂഹ്യ പ്രവർത്തകരായ അനു ചന്ദ്രൻ, മനോജ് പെരിങ്ങേത്ത്, നിഷാന്ത്, അഭിലാഷ് ശിവൻ, നിസാർ എന്നിവർ കൈമാറി.
സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫ് വാദികബീർ വിവിധ സേവന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. സംഘാടക സമിതിക്കു നേതൃത്വം നൽകിയ ബിബിൻ ദാസ്, വി എം അരുൺ, മിഥുൻ മോഹൻ, മനീഷ എന്നിവ ടൂർണമെന്റിന്റെ വിജയത്തിൽ സഹകരിച്ച എല്ലാവരോടും നന്ദി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..