ദോഹ > ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടത്തിയ ബോധവത്കരണ ക്യാമ്പില്‍ വളണ്ടിയര്‍ സേവനത്തിനും ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും കള്‍ച്ചറല്‍ ഫോറത്തെ ആദരിച്ചു.
കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ മുന അല്‍ മസ്‌ലമനിയില്‍ നിന്ന് കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി ഉപഹാരം ഏറ്റു വാങ്ങി. കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ ക്ലിനിക്കല്‍ സര്‍ വ്വീസിലെ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ എറിക് അമോഹ്, ഗുണനിലവാര സുരക്ഷാ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോക്ടര്‍ മുന അല്‍ റാഷിദ്, ഫാര്‍മസി ഡയറക്ടര്‍ ഫാതിമ റുസ്തം, അഡ്മിന്‍ കോഡിനേറ്റര്‍ റിയാസ്, ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഇന്‍ഫക്ഷന്‍ ഡിസീസ് കോഡിനേറ്റര്‍ ഡോക്ടര്‍ മനോജ് വര്‍ഗ്ഗീസ്, കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മറ്റിയംഗം നജ്‌ല നജീബ്, മെഡിക്കല്‍ സപ്പോര്‍ട്ട് ഹെഡ് സുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..