ദമ്മാം > ദമ്മാം നവോദയ,അൽ ഹസ്സ ഇൻഡസ്ട്രിയൽ ഏരിയ, അയൂൺ യൂണിറ്റ് അംഗമായിരിക്കെ, അവധിക്ക് നാട്ടിലെത്തിയപ്പോൾ മരണപ്പെട്ട കൊല്ലം, ശൂരനാട് വടക്ക്, അജയഭവനിൽ, അജയന്റെ കുടുംബ സഹായം സ്വവസതിയിൽ ചേർന്ന യോഗത്തിൽ വച്ച് സിപിഐഎം ശൂരനാട് ഏരിയ സെക്രട്ടറി ബി ശശി കുടുംബത്തിന് കൈമാറി. യോഗത്തിൽ പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗവും, നവോദയ മുൻ പ്രവർത്തകനുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞു. യോഗത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ സന്തോഷ്, ഹാരിസ്, പ്രവാസി സംഘം ശൂരനാട് ഏരിയ സെക്രട്ടറി രാജേന്ദ്രൻ രാമനിലയം, ഏരിയ നേതാക്കളായ സന്തോഷ് പാലമൂട്, ലീലാമ്മ, പ്രവാസി സംഘം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം ഷഫീഖ്, സിപിഐഎം കണ്ണമം ബ്രാഞ്ച് സെക്രട്ടറി ബിജു, സുരേഷ് ബാബു, നവോദയ മുൻ പ്രവർത്തകരായ പ്രസന്നൻ മണപ്പള്ളി,ധനേഷ്, എന്നിവർ പങ്കെടുത്തു. നവോദയ മുൻ പ്രവർത്തകനും, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ വിജയസൂരി നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..