22 December Sunday

ദമ്മാം നവോദയ കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

ദമ്മാം > അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെ മരിച്ച നവോദയ തുക്ബ ഏരിയ തുക്ബ യൂണിറ്റ് അംഗം കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശി അശോകൻ രാജന്റെ കുടുംബ സഹായം കൈമാറി. അശോകന്റെ വസതിയിൽ ചേർന്ന യോഗത്തിൽ വച്ച് സിപിഐഎം ശൂരനാട് ഏരിയ സെക്രട്ടറി സത്യദേവൻ കുടുംബത്തിന് സഹായം കൈമാറിയത്.

ചടങ്ങിൽ നവോദയ മുൻ കേന്ദ്ര കമ്മറ്റി അംഗവും കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ വിജയസൂരി, നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു. പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, പ്രവാസി സംഘം ഏരിയ സെക്രട്ടറി രാജേന്ദ്രൻ രാമനിലയം, കുതിരപ്പന്തി വാർഡ് അംഗം സുജ, തഴവ സിപിഐഎം ലോക്കൽ കമ്മറ്റി അംഗം ശ്യാം തങ്കച്ചൻ, നവോദയ മുൻകാല പ്രവർത്തകരായ സന്തോഷ്‌ മാനവം, ജോഷ്വാ ചിറ്റുമല, നവോദയ ഹഫുഫ് ഏരിയ എക്സിക്യൂട്ടീവ് അംഗം ഷാജി ഓച്ചിറ, ടൊയോട്ട ഏരിയ കമ്മിറ്റി അംഗങ്ങളായ രാജൻ അബ്ദുള്ള, ജലീൽ വവ്വാകാവ്, പ്രവാസി സംഘം ഏരിയ കമ്മിറ്റി അംഗം പ്രസന്നൻ അമ്പാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top