21 December Saturday

ദമ്മാമിന്റെ മനസ്സിൽ ഓർമ്മകൾ നിറച്ച് സീഫ് കാർണിവൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

ദമ്മാം > സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറഷൻ (സീഫ്) 4- മത് വാർഷികം ആഘോഷിച്ചു. സൈഹാത്ത് ഉമ്മു നബി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ചടങ്ങിന് സാക്ഷികളാകാൻ പ്രവിശ്യയിലെ വിവിധ മേഖലകളിലുള്ള  ആയിരക്കണക്കിന് ആളുകളാണ് ഒഴുകയെത്തിയത്. കൊച്ചിയുടെ സാംസ്കാരിക ഉത്സവമായ കാർണിവലിനെ സൗദിയുടെ മണ്ണിൽ പുനരവതരിപ്പിച്ചുകൊണ്ടാണ് വാർഷിക പരിപാടികൾ സംഘാടകർ ഒരുക്കിയിരുന്നത്.

വിവിധ പ്രദർശനങ്ങളും, ഫുഡ്കോർട്ടുകളും, കളിയരങ്ങുകളും കാണികൾക്ക് ഗൃഹാതുര അനുഭവങ്ങളാണ് സമ്മാനിച്ചത്.   സമൂഹ്യ പ്രവർത്തകൻ  നാസ് വക്കം വാർഷിക പരിപാടകൾ  ഉദ്ഘാടനം ചെയ്തു. അൽ ഖോബാർ ലേബർ ഓഫീസ് ഡയറക്ടർ മൻസൂർ അലി മുഹമ്മദ്‌ അലി മുഖ്യാതിഥി ആയിരുന്നു

പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ ആലുവ, സക്കീർ അടിമ,  അൻവർ അമ്പാടൻ, അജ്മൽ മുഹമ്മദ്‌ എന്നിവർ ആശംസകൾ അറിയിച്ചു. പ്രേഗ്രാം കൺവീനറും, രക്ഷാധികാരിയുമായ സുനിൽ മുഹമ്മദ് സ്വാഗതവും, ട്രഷറർ അഡ്വ: നിജാസ് നന്ദിയും പറഞ്ഞു.

നാസർ കാദർ, ജിബി തമ്പി, ലിൻസൻ ദേവസ്സി, അൻവർ ചെമ്പറക്കി, സാബു ഇബ്രാഹിം, മണിക്കുട്ടൻ, ജഗദീഷ്, കരീം കാച്ചംകുഴി, ലത്തീഫ് പട്ടിമറ്റം, ഷമീർ മുവാറ്റുപുഴ,  മൊയ്‌തീൻ പനക്കൽ, അബ്‌ദുൾ സിയാർ, സണ്ണി അങ്കമാലി, ഷറഫ് കാസിം, വിൻടോം, റൂബി അജ്മൽ, മായ ജിബി തമ്പി, ഹന്നത് സിയാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സാംസ്കാരിക സമ്മേളനത്തിന് മുമ്പ് 3 മണിക്കുറോളം സീഫ് കുടുംബാംഗങ്ങളും, കുട്ടികളും, പ്രവിശ്യയിലെ വിവിധ കലാ പ്രതിഭകളും അവതരിപ്പിച്ച കലാ പ്രകടനങ്ങൾ അരങ്ങേറി. പരിപാടികൾ അവതരിപ്പിച്ചവർക്ക് മെമൊന്റോകൾ വിതരണം ചെയ്തു. തുടർന്ന് പ്രശസ്ത സിനിമാ പിണണി ഗായിക രഞ്ജിനി ജോസ്, യുവ ഗായകൻ  റഫീഖ് റഹ്മാൻ, ലിറ്റിൽ സ്റ്റാർ റിയാലിറ്റിഷോയിലുടെ മലയാളികളുടെപ്രിയം നേടിയ ഗായിക  മിയ കുട്ടി എന്നിവർ നയിച്ച ഗാന സല്ലാപം സദസ്സ് ഏറെ ഇഷ്ടത്തേടെ ഏറ്റെടുത്തു. മനസ്സറിഞ്ഞ് ഗാനങ്ങൾ തെരഞ്ഞെടുത്ത് പാടുന്നതിൽ ഗായകർ കാണിച്ച സൂക്ഷമത ഗാനസല്ലാപത്തെ കൂടുതൽ മികവുള്ളതാക്കി. തുടർന്ന് കോമഡി താരങ്ങളായ സുധീർ പറവൂർ, രാജ സാഹിബ്‌, മുൻഷി രഞ്ജിത്ത്  തുടങ്ങിയവർ നേതൃത്വം നൽകിയ കോമഡി പരിപാടികളും സദസ്സ് ഏറ്റെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top