08 November Friday

ഷാർജ അന്താരാഷ്ട്ര പുസ്തകമേള: ഡിസി ബുക്‌സിന് മികച്ച അന്തർദേശീയ പ്രസാധക പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ഷാർജ > ഷാർജ അന്തർദേശിയ പുസ്തക മേളയിലെ മികച്ച അന്തർദേശീയ പ്രസാധകനുള്ള പുരസ്‌കാരം ഡിസി ബുക്സിന് ലഭിച്ചു. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയിൽ നിന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി പുരസ്കാരം സ്വീകരിച്ചു. ആഗോള സാഹിത്യരംഗത്ത് ഡി സി ബുക്സ് നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. യുഎഇ സുപ്രീം കൗൺസിൽ അംഗവും  ഷാർജ ഭരണാധികാരിയുമായ  ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി തുടക്കമിട്ട ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 43ാം പതിപ്പിലാണ് പ്രഖ്യാപനം നടത്തിയത്.

മികച്ച അന്തർദേശീയ പ്രസാധകനുള്ള അവാർഡ് രണ്ട് തവണ സ്വന്തമാക്കുന്ന ഏക ഇന്ത്യൻ പ്രസാധകരാണ് ഡി സി ബുക്‌സ്. 2013-ലാണ് ഡി സി ബുക്‌സിന് ആദ്യപുരസ്‌കാരം ലഭിച്ചത്. സുവർണ ജൂബിലി വർഷത്തിലാണ്  ഡി സി ബുക്സിന് അവാർഡ് ലഭിക്കുന്നത്. 1974  ഓഗസ്റ്റ് 29-നാണ് ഡിസി കിഴക്കെമുറി ഡി സി ബുക്സ് എന്ന പേരിൽ  പുസ്തക പ്രസാധനശാല ആരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top