22 November Friday

വിമാന യാത്ര നിരക്ക് വർധന; ഡയസ്പോറ സമ്മിറ്റ് ആഗസ്‌ത് 8 ന് ഡൽഹിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ഡയസ്പോറ സമ്മിറ്റിന്റെ പ്രഖ്യാപന സമ്മേളനം സേവനം യുഎഇ പ്രസിഡന്റ് രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്യുന്നു.

അബുദാബി > സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രക്കൂലി വർധനവിന് പരിഹാരം തേടി പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് 'ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി' എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.

ആഗസ്ത് 8ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ഹാളിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ജനപ്രതിനിധികളും പങ്കെടുക്കുമെന്നും കേന്ദ്ര മന്ത്രിമാരെ പ്രങ്കെടുപ്പിക്കുവാനുള്ള ശ്രമം നടത്തുമെന്നും അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ വിളിച്ചുചേർത്ത വിവിധ സംഘടനകളുടെ യോഗത്തിൽ സംഘാടകർ വിശദീകരിച്ചു.

അബുദാബി കെഎംസിസി, ഡൽഹി കെഎംസിസിയുടെ സഹകരണത്തോടെ അബുദാബി ഐയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ് ഒരുക്കുന്നത്. വിമാന യാത്രക്കൂലി വിഷയമായിരിക്കും ഡൽഹി സമ്മിറ്റിൽ പ്രധാനമായും ചർച്ച ചെയ്യുക. വിമാന യാത്രക്കൂലി വർദ്ധനവ് സംബന്ധിച്ച് നിയമമപരമായ നടപടികൾക്ക് പുറമെ പാർലമെന്റിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരികയാണ് ലക്ഷ്യം.

വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രഖ്യാപന കൺവെൻഷൻ സേവനം യുഎഇ പ്രസിഡന്റ് രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ബി സി അബൂബക്കർ, ബി. യേശുശീലൻ, എ എം അൻസാരി, ജോൺ പി വർഗ്ഗീസ്, സഫറുള്ള പാലപ്പെട്ടി, റാഷിദ് പൂമഠം, മേരി തോമസ്, ബഷീർ, കബീർ ഹുദവി, ഹമീദ് അലി, നസീർ പെരുമ്പാവൂർ, പി‌ എം ഫാറൂഖ്, ഷബാന അഷറഫ്, സി എം അബ്ദുൽ കരീം, നിഷാദ് സുലൈമാൻ, നഈമ അഹമ്മദ്, വിമൽ കുമാർ, എം കബീർ, അബ്ദുൽ വാഹിദ്, ഉമ്മർ നാലകത്ത്, ടി കെ അബ്ദുസ്സലാം, ഹൈദർ ബിൻ മൊയ്തു, അഷറഫ് പൊന്നാനി, നൗഷാദ് ബക്കർ എന്നിവർ സംസാരിച്ചു. അബുദാബി കെഎംസിസി ആക്ടിങ്ങ് ജനറൽ സെക്രട്ടറി നിസാമുദ്ദീൻ അസൈനാർ സ്വാഗതവും ട്രഷറർ പി കെ അഹമ്മദ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top