08 September Sunday

ഡിഫ സൂപ്പർ കപ്പ്: കലാശ പോരാട്ടം ബദറും ഖാലിദിയ്യയും തമ്മിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2024

ദമ്മാം > ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ കാക്കുസേഫ്റ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർകപ്പ് 2024ൻ്റെ കലാശ പോരാട്ടത്തിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്‌സിയും ഡിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. റാക്ക അൽ യമാമ യൂണിഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ പോരാട്ടങ്ങളിൽ യൂണി ഗാർബ് ദല്ല എഫ്‌സിയെയും നബാറ്റാറ്റ് ജുബൈൽ എഫ്‌സിയെയും തോൽപ്പിച്ചാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. 26ന് വൈകിട്ട്  ഏഴരയ്ക്കാണ് കലാശപ്പോരാട്ടം.

ദല്ല എഫ്‌സിക്കെതിരെ ഒന്നിനെതിരെ അഞ്ച്  ഗോളുകൾക്കായിരുന്നു ബദറിൻ്റെ വിജയം. രണ്ടാം സെമിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു നബാറ്റാറ്റ് ജുബൈൽ എഫ്‌സിക്കെതിരെ ദിമ ടിഷ്യു ഖാലിദിയ്യ എഫ്‌സിയുടെ വിജയം. സെമി പോരാട്ടങ്ങളിൽ അൽഖോബാർ ജിഎംസി ഷോറൂം മാനേജർ അബ്ദുല്ല ഹമാദ, ഹൈഡിറോക്സ് മാനേജർ ഈസ്സ അൽ-നാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുബാറക് കാക്കു , മാജിദ് അൽ-നാസർ, കബീർ കൊണ്ടോട്ടി, റോണി ജോൻസി, മഹ്മൂദ് പൂക്കാട്, ഷമീർ അരീക്കോട്, മൻസൂർമങ്കട, ജൗഹർ കുനിയിൽ, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ മുജീബ് കളത്തിൽ, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ, മീഡിയ കൺവീനർ സഹീർ മജ്ദാൽ, ഡിഫ ഭാരവാഹികളായ ഷഫീർ മണലോടി, ആഷിനെല്ലിക്കുന്ന്, ഫസൽ ജിഫ്രി, നാസർ വെള്ളിയത്ത്, സുനീർ എൻ പി, ശരീഫ് മാണൂർ, ഫവാസ്, റഷീദ് ചേന്ദമംഗല്ലൂർ, റാസിഖ് വള്ളിക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top